ഒഡീഷയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി പൊലീസ് മർദിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പൊലീസ് സേനയിൽ നിന്ന് വിശദീകരണമോ ഇതുവരെയും തേടിയിട്ടില്ല.
കഴിഞ്ഞ മാർച്ച് 22 നാണ് ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പൊലീസ് മർദിച്ചത്.