വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ വാങ്ങാന്‍ പണം ഇല്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി രോഗികളുടെ ബന്ധുക്കള്‍
പറഞ്ഞു. ഇന്നലെയാണ് പ്രസവത്തിനായി രണ്ട് ഗര്‍ഭിണികളെ കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മഴ പെയ്തതോടെ ആശുപത്രിയിലെ വൈദ്യുതി തകരാറിലായി. ഇന്ന് പുലര്‍ച്ചെ ഇരുവരെയും ലേബര്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് വേദനയുണ്ടാകുള്ള മരുന്നും
ആശുപത്രിയില്‍ നിന്ന് നല്‍കി. രോഗികളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും, ആശുപത്രി വൈദ്യുതി ഇല്ലെന്നും സുപ്രണ്ട് ബാബു ലാല്‍ രോഗികളോട് പറഞ്ഞു.













