കടനാട്: ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.
ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ച ഫൊറോന വികാരി ഡോ. വെരി. റവ. ഫാ. ജോസഫ് അരിമറ്റത്തിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് അട്ടാങ്ങാട്ടിൽ കൊടിയേറ്റ് ചടങ്ങുകളിൽ സഹകാർമികത്വം വഹിച്ചു.
കൊടിയേറ്റിനെ തുടർന്ന് വിശുദ്ധന്റെ മധ്യസ്ഥതയിൽ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബാനയും നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് തിരുനാൾ ആരംഭം കുറിച്ചുകൊണ്ടുള്ള ചടങ്ങുകളിൽ സംബന്ധിച്ചത്.













