spot_img

മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിലെ പുതിയ അധ്യായന വർഷത്തിന് തിരിതെളിച്ച് ആദ്യ പി.ടി.എ യോഗം

spot_img

Date:

മല്ലികശ്ശേരി : ഉജ്ജ്വലമായ അധ്യായന വർഷത്തിന്റെ തുടക്കം കുറിച്ച് മല്ലികശ്ശേരി സ്കൂളിൽ ഈ വർഷത്തെ ആദ്യ പി.ടി.എ ജനറൽ ബോഡി യോഗം നടന്നു. ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം ഉണ്ടായിരുന്നു. യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് പരവുമ്മേൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കൾ സത്യസന്ധരായി ജീവിച്ച് കുഞ്ഞുങ്ങളെയും സത്യസന്ധരായി വളർത്തുക, ഒരു നല്ല മനുഷ്യനായി കുട്ടികളെ വാർത്തെടുക്കുക, അതിനായി മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച്

പ്രവർത്തിക്കണമെന്ന് അദ്ദേഹം ഊന്നി പറയുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റീന സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു, കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതകളും, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും സിസ്റ്റർ പറഞ്ഞു. കടപ്ലാമറ്റം സെന്റ് ജോസഫ് എൽ പി സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസും, ലൈഫ് സ്കിൽ ട്രെയിനറും, മോട്ടിവേറ്ററും കൂടിയായ ശ്രീമതി ജയമോൾ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ സർവോത്മകമായ വളർച്ചയിൽ

രക്ഷിതാക്കൾക്കുള്ള പങ്ക്, കുടുംബാന്തരീക്ഷത്തിന്റെ പ്രാധാന്യം, എന്നിവയെ കുറിച്ച് ജയ ടീച്ചർ ഓർമ്മപ്പെടുത്തി. പൊൻകുന്നം സബ് ഇൻസ്പെക്ടർ റിയാസ് ലഹരി എന്ന മഹാവിപത്തിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയുണ്ടായി. ജീവിതത്തിൽ നല്ല ലഹരികൾ ഉണ്ടാകണം എന്നും, മാതാപിതാക്കൾ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് അവർക്ക് നല്ല മാതൃകകൾ നൽകി ലഹരി എന്ന മഹാ വിപത്തിനെ ചെറുത്തു തോൽപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂൾ അധികൃതർ നന്ദി രേഖപ്പെടുത്തി. ഈ യോഗം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും ഭാവിക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related