കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎ. തീപിടുത്തം ഉണ്ടായത് ഏറെ വർഷം
പഴക്കമുള്ള കെട്ടിടത്തിലായിരുന്നു. ദീർഘകാലമായി കെട്ടിട നിർമാണത്തിൽ ചില അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. അതിനെകുറിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇതാണ് അപകടത്തിന് കാരണമായത് അദ്ദേഹം പറഞ്ഞു.