നിലമ്പൂരിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പോരാട്ടം മുറുകുന്നു. വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം
ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. മുൻ കെപിസിസി അധ്യക്ഷൻ കെ
സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.













