നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ടിഎംസി – ബിജെപി പോര് മുറുകുന്നു. ടിഎംസി ഭരണകാലത്ത് തകര്‍ന്ന 15 മേഖലകള്‍ ഊന്നി മമത സര്‍ക്കാരിന് എതിരെ ബിജെപി കുറ്റപത്രം ഇറക്കി.
അഴിമതിയിലും, നുണകളിലുമാണ് മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപിക്ക് മറുപടിയായി ബംഗാള്‍ വിരുദ്ധത ചൂണ്ടിക്കാട്ടി 15 പേജുള്ള കുറ്റപത്രം തൃണമൂല്‍ കോണ്‍ഗ്രസും പുറത്തിറക്കി.
തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ 40 പേജുള്ള കുറ്റപത്രമാണ് ബിജെപി പുറത്തിറക്കിയത്. ടിഎംസി ഭരണകാലത്ത് 15 മേഖകള്‍ തകര്‍ന്നെന്ന് ബിജെപി ആരോപിക്കുന്നു. കുറ്റപത്രം പുറത്തിറക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.















