വെള്ളികുളം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും കെണിയിൽ നിന്ന് വരുംതലമുറ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് വെള്ളികുളം സൺഡേ സ്കൂളിലെ വിദ്യാർഥികൾ
വിശ്വാസോത്സവത്തോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി.”നാളെയുടെ വാഗ്ദാനങ്ങളും ലഹരി യുടെ കെണികളും”എന്ന വിഷയത്തെക്കുറിച്ച് ഫാ. ജേക്കബ് താന്നിക്കാപ്പാറ ക്ലാസ്സ് എടുത്തു.ലഹരിയുടെയും
മയക്കു മരുന്നിന്റെയും ദൂഷ്യവശങ്ങൾ ചിത്രീകരിക്കുന്ന ലഹരി വിരുദ്ധ എക്സിബിഷൻ സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടത്തി.എക്സിബിഷന് റെഡ് ,ഗ്രീൻ, ബ്ലൂ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ
കരസ്ഥമാക്കി.ഇതോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും നടത്തി.അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. അനീഷ് കൊള്ളി കൊളവിൽ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.വികാരി ഫാ.സ്കറിയ
വേകത്താനം, ജോമോൻ കടപ്ലാക്കൽ, സിസ്റ്റർ ട്രീ സാ മരിയ അരയത്തും കര, സിസ്റ്റർ ഷാനി താന്നിക്കാ പൊതിയിൽ ,സിസ്റ്റർ ഷാൽബി, സ്റ്റെഫി മൈലാടൂർ ,മെറീന കടപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.