ജമ്മു കശ്മീര്‍ കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കത്വയിലെ ജുത്താന മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.
ഭീകരസാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിനിടെയാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. മേഖലയില്‍ സൈനിക നടപടി പുരോഗമിക്കുന്നു. കൂടുതല്‍ സേനയെ ഇവിടേക്ക് വിന്യസിച്ചു.