പാലാ രൂപതാംഗവും ളാലം പഴയ പള്ളി മുൻ വികാരിയും സീറോ മലബാർ സഭയിൽ ആദ്യമായി ളാലം ഇടവകയിൽ നിത്യസഹായമാതാവിൻ്റെ നൊവേന ആരംഭിക്കുകയും,സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്
, ദേവദാൻ സിസ്റ്റേഴ്സ് എന്നീ രണ്ട് സന്യാസഭകൾ സ്ഥാപിക്കുകയും നൂറുകണക്കിന് ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ പുണ്യശ്ലോഹനായ അബ്രഹാം കൈപ്പപ്ലാക്കൽ അച്ചൻ്റെ
പതിനൊന്നാം ചരമവാർഷികം ളാലം ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി നടത്തപ്പെട്ടു മെയ് അഞ്ചാം തീയതി രാവിലെ എട്ടുമണിക്ക് പാലാ രൂപത വികാരി ജനറാൾ മോൺ.
ജോസഫ് മലേപ്പറമ്പിലിന്റെ കാർമികത്വത്തിൽആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം തുടർന്ന് കബറടത്തിന്റെ പ്രാർത്ഥന ശുശ്രൂഷകൾ എന്നിവ നടത്തി. കാലഘട്ടം കണ്ട കരുണയുടെ
പ്രവാചകനാണ് അബ്രഹാം അച്ഛനെന്നും അച്ഛൻ തുടങ്ങിവെച്ച സ്നേഹ ശുശ്രൂഷകൾ ഇന്നും അനേകർക്ക് ആശ്രയവും പ്രചോദനവുമായി നിലകൊള്ളുന്നു എന്നും അത് ലോകാന്തം വരെ രണ്ട് സന്യാസിനി സമൂഹങ്ങളിലൂടെ തുടരണം എന്നതാണ് ദൈവഹിതം എന്നും പങ്കുവയ്ക്കലിന്റെ സ്നേഹ സംസ്കാരം തുടരുവാൻ അവരോട് ചേർന്ന് നമുക്കും സാധിക്കണം എന്നും ബഹുമാനപ്പെട്ട അച്ഛൻ ഓർമിപ്പിച്ചു.
സ്നേഹഗിരി മിഷനറി സന്യാസിന് സമൂഹത്തിന്റെ മദർജനറൽ സിസ്റ്റർ പിയൂഷ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സ്, വിവിധ ഭവനങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ്, ദൈവദാസന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ, സിസ്റ്റേഴ്സ് എന്നിവരും കൈപ്പൻപ്ലാക്കൽ കുടുംബാംഗങ്ങളും ബഹുമാനപ്പെട്ട അബ്രഹാം അച്ഛന്റെ സഹകാരികളായി പ്രവർത്തിച്ച അനേകം ഉപകാരികളും അഭ്യദയകാംക്ഷികളും ദൈവദാൻ സൊസൈറ്റി അംഗങ്ങളും ളാലം ഇടവകയിൽ നിന്നുള്ള ധാരാളം ഭക്തജനങ്ങളും ഈ വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേർന്നു. തുടർന്ന് ളാലം പാരിഷ് ഹാളിൽ വച്ച് സ്നേഹവിരുന്നും നടത്തപ്പെട്ടു.
