കാർഷിക രംഗത്ത് മൂല്യവർധിത ഉത്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി

spot_img

Date:

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് നബാർഡ് ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച്ച.
നബാർഡിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് കേരളത്തിന്റെ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ ഇടപെടുമെന്ന് ചെയർമാൻ പറഞ്ഞു. സർക്കാർ വിഭാവനം ചെയ്യുന്ന മൂല്യവർധിത കൃഷിമിഷന്റെ പദ്ധതികൾക്ക് ഇത് സഹായകമാകുമെന്നും അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യൂആർ കോഡ്, ബ്ലോക്ക് ചെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് നബാർഡ് സഹായം ലഭ്യമാക്കണം. അക്കാര്യത്തിൽ പിന്തുണ നൽകാമെന്ന് ചെയർമാൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
കേരളത്തിന്റെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് നബാർഡ് ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമും നബാർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related