ചേർപ്പുങ്കൽ.. ചേർപ്പുങ്കൽഹോളി ക്രോസ്സ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം ഭാഷ അധ്യാപകൻ ശ്രീ വിൻസ് ടോമിന്റെ ദീപിക ദിനപത്ര ശേഖരം പുതു തലമുറയ്ക്ക് മാതൃക ആവുന്നു. ദീപിക ബാലസംഖ്യം കടുത്തുരുരുത്തി മേഖല ഓർഗനൈസറും കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹസ്കൂളിലെ അധ്യാപകനും ആയിരുന്ന തന്റെ പിതാവ് പി ജെ തോമസ് സാറിന്റെ കാലം മുതൽ പത്ര മുത്തശ്ശി യായ ദീപികയോടുള്ള ആദമ്യമായ സ്നേഹമാണ് ഈ ശേഖരത്തിനു നിദാനം.
വായനയുടെ ലോകത്തിലേക്ക് തന്നെ നയിച്ച പിതാവിന്റെ ശിക്ഷണത്തിന്റെ ഭാഗമായി ഏതാണ്ട് 40 വർഷക്കാലത്തെ പ്രധാന സംഭവങ്ങളുടെ പത്ര ശേഖരണം ആണ് അദ്ദേഹത്തിന് ഉള്ളത് ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ തന്റെ ശേഖരത്തിന്റെ പ്രദർശനം കഴിഞ്ഞദിവസം വിൻസ് ടോം സാർ നടത്തുകയുണ്ടായി.
കുട്ടികൾക്ക് ഏറെ ആകർഷകവും കൗതുകവും ആയിരുന്നു ഈ പ്രദർശനം. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേൽ, ഹെഡ്മാസ്റ്റർ ശ്രീ ജോജി എബ്രഹാം, പിടിഎ പ്രസിഡണ്ട് സജു കൂടത്തിനാൽ, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡണ്ട് ജയ്സൺ ജോസഫ് കുഴികോടിയിൽ,ഡി സി എൽ യൂണിറ്റ് ഡയറക്ടർമാരായ സിസ്റ്റർ വിനയ സിഎംസി,സിസ്റ്റർ ജോസ്മി സിഎംസി എന്നിവർ അദ്ദേഹത്തെ പ്രത്യേകമായി അഭിനന്ദിച്ചു












