spot_img

എംഎൽഎയുടെ വികസന വാറോലയിലെ വ്യാജം നാട് തിരിച്ചറിയും: എൽഡിഎഫ്

Date:

പാലാ :
അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയവയും ഉൾപ്പെടെയുള്ള പദ്ധതികളും നിർമ്മാണങ്ങളും തൻ്റെ നേട്ടങ്ങളായി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാണി സി കാപ്പൻ എംഎൽഎയുടെ വികസന വാറോല നിറയെ കാപഠ്യമാണ്. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാർക്കും ആസ്തി വികസന ഫണ്ടായി തുല്യ തുകയാണ് സർക്കാർ അനുവദിക്കുന്നത്. പ്രാദേശിക വികസന ആവശ്യങ്ങൾ പരിഗണിച്ച് അവയ്ക്ക് തുക അനുവദിച്ചതല്ലാതെ എംഎൽഎ തനത് വികസന പദ്ധതികളൊന്നും മണ്ഡലത്തിൽ നടപ്പാക്കിയിട്ടില്ല. ഇക്കാര്യം മറച്ച് വച്ച് സ്വയം വികസന നായകനാകാനുള്ള ശ്രമമാണ് കാപ്പൻ്റെ അവകാശവാദങ്ങൾ. ഇതിനായി 2018-19 വർഷം കെ എം മാണി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതികൾപോലും സ്വന്തം പേരിലാക്കി പ്രചരിപ്പിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും.

കെ എം മാണിയുടെ കാലത്ത് വിഭാവനം ചെയ്ത് തുടക്കമിട്ട പദ്ധതികൾപോലും തൻ്റെ നേട്ടങ്ങളായി അവകാശപ്പെടുന്ന കാപ്പൻ്റെ നിലപാട് പരിഹാസ്യമാണ്. കെ എം മാണി തുടങ്ങിവച്ചതും നിർമ്മാണ ഘട്ടങ്ങൾ പിന്നിട്ടതുമായ പദ്ധതികളിൽ ഒന്ന് പോലും പൂർത്തിയാക്കാൻ അഞ്ച് വർഷത്തിനിടെ യാതൊരു ഇടപെടലും നടത്താത്ത കാപ്പൻ അവയെല്ലാം ഇനി താൻ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പറയുന്നത് കാപഠ്യമാണ്. പഴയ പദ്ധതികളെല്ലാം പേര് മാറ്റിയും ഒഴിവാക്കലുകളിലൂടെയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എംഎൽഎയ്ക്ക് നാടിൻ്റെ വികസനത്തിനായി സ്വന്തമായ കാഴ്ചപ്പാടില്ലാത്തതാണ് പാലായുടെ വികസന മുരടിപ്പിന് കാരണം. സർക്കാർ അനുവദിച്ച പദ്ധതികൾ പോലും നടപ്പാക്കാനുള്ള ഇടപെടൽ നടത്താതെ ഇടങ്കോലിടൽ നടത്തിവന്ന എംഎൽഎ രാഷ്ട്രീയ എതിരാളിയ്ക്കെതിരെ വ്യക്തിയധിഷ്ടിതമായ വിരോധവും നുണകളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തു വരുന്നത്. പാലാ റിംങ് റോഡ് രണ്ടാംഘട്ട നിർമ്മാണം, കളരിയാമ്മാക്കൽ പാലം അപ്രോച്ച് റോഡ്, റിവർവ്യൂ റോഡ് രണ്ടാംഘട്ട ആകാശപാത, പാലാ കെ എം മാണി ബൈപ്പാസ് മരിയൻ ജംങ്ഷൻ വികസനം, കാണിയക്കാട് സിവിൽ സ്റ്റേഷൻ അനക്സ് പ്രവർത്തന സജ്ജമാക്കൽ തുടങ്ങിയവയെല്ലാം എംഎൽഎയുടെ അവഗണനയുടെ നേർസാക്ഷ്യങ്ങളാണ്. ഗ്രാമീണ മേഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന എംഎൽഎ ഇക്കാലയളവിൽ തനത് പദ്ധതികൾ എന്താണ് വിഭാവനം ചെയ്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം തടസപ്പെടുത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ജനപ്രതിനിധി താൻ കൊണ്ടുവന്ന ഏത് പദ്ധതിയാണ് ഇത്തരത്തിൽ തടസപ്പെട്ടതെന്ന് വ്യക്തമാക്കണം.
ഇക്കാര്യം തിരിച്ചറിഞ്ഞ പാലായിലെ വോട്ടർമാർ തങ്ങൾക്ക് പറ്റിയ കൈത്തെറ്റ് തിരുത്താൻ തയ്യാറെടുത്തിരിക്കയാണ്. ഇത് തിരിച്ചറിഞ്ഞാണ് എംഎൽഎ ഫണ്ട് അനുവദിച്ചതിൻ്റെ കണക്കുകൾ പദ്ധതികളെന്ന വ്യാജേന വികസന നേട്ടങ്ങളായി അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമം. എംഎൽഎയുടെ വഞ്ചന തിരിച്ചറിഞ്ഞ വോട്ടർമാർ എൽഡിഎഫിന് അനുകൂലമായ ജനവിധിയിലൂടെ ഈ തെരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സജേഷ് ശശി, ടോബിൻ കെ അലക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എൽഡിഎഫ് തെര. കൺവൻഷൻ എം സ്വരാജ് ഉദ്ഘാടനം ചെയ്യും

പാലാ: എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ 21ന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10ന് ചേരുന്ന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ലാലിച്ചൻ ജോർജ് അധ്യക്ഷനാകും. സ്ഥാനാർഥി ജോസ് കെ മാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, വിവിധ കക്ഷി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related