പ്രാവട്ടത്തെ കുറുപ്പം പറമ്പിൽ വീട്ടുമുറ്റത്ത് രണ്ടു മൃതദേഹങ്ങളാണ് ഒരേ സമയം പൊതുദർശനത്തിന് വെച്ചത്. ദമ്പതികളായ സുരേഷിൻ്റെയും ഭാര്യ അമ്പിളിയുടെയും ചേതനയറ്റ മൃതദേഹം കണ്ടുനിൽക്കാൻ ബന്ധുക്കൾക്കോ നാട്ടുകാർക്കോ കഴിഞ്ഞിരുന്നില്ല.
അച്ഛൻ്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ട മകൾ ഗൗരിയും ഗോകുലും തളർന്നുവീണു. അവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല.
നാടിനെ നാടുക്കിയ അപകടത്തിന് പിന്നാലെ ഉണ്ടായ മരണം നീണ്ടൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
അവർക്ക് അന്ത്യയാത്രയേകാൻ നാടൊട്ടാകെ കുറുപ്പംപറമ്പിൽ വീട്ടിലേക്ക് ഒഴുകിയെത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ട ശേഷം മൃതദേഹങ്ങൾ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പ്രാവട്ടത്തെ വീട്ടിലെ പൊതുദർശനത്തിന് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.












