അമേരിക്കൻ പ്രസിഡൻ്റ് പ്രഖ്യാപിക്കുകയും ഇൻഡ്യാ ഗവൺമെൻ്റ് ന്യായീകരിക്കുകയും ചെയ്യുന്ന സ്വതന്ത്ര വ്യാപാരക്കരാർ കർഷക താൽപ്പര്യങ്ങളെ മാത്രമല്ല രാജ്യത്തിൻ്റെ സ്വതന്ത്രപരമാധികാര സ്വഭാവത്തിനു പോലും ഭീഷണി ഉയർത്തുന്നതായി കേരള കർഷക യൂണിയൻ (എം) ആരോപിച്ചു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം പൂർണ്ണമായും ഒഴിവാക്കുകയും ഇൻഡ്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പതിനെട്ടു ശതമാനം നികുതി അംഗീകരിച്ചു കൊടുക്കുകയും ചെയ്ത കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ കാർഷിക മേഖലയെ അമേരിക്കൻ വ്യവസായികൾക്കു മുൻപിൽ
അടിയറ വെച്ചിരിക്കുന്നതായും കർഷക ജനതയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാക്കുന്ന അമേരിക്കൻ കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കർഷക യൂണിയൻ (എം) സംസ്ഥാനനേതൃയോഗം ആവശ്യപ്പെട്ടു. റബ്ബർ വിലസ്ഥിരതാപദ്ധതി പ്രകാരമുള്ള സംഭരണവില ഇരുനൂറ്റമ്പത് ആക്കി ഉയർത്താത്ത സംസ്ഥാന സർക്കാർ സമീപനത്തിനും റബ്ബർ കർഷകർക്കായി നാളിതു നയാ പൈസ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഡാൻ്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ്, എ.എച്ച്. ഹഫീസ്, മാത്തച്ചൻ പ്ലാത്തോട്ടം, ജോസ് സി കല്ലൂർ, ഇസഡ് ജേക്കബ്,ജോയി നടയിൽ, ജോസ് തോമസ്, ബിജു ഐക്കര റെജി ഓലിക്കരോട്ട്, ജോൺ വി ജോസഫ്, ഡോ. സാജു ഇടക്കാട്ട്, രാജൻ ഏഴംകുളം റ്റി.കെ. കോയാദിൻ മാഷ്,ജോണിച്ചൻ മണാലിൽ ജോസ് കാക്ക കൂട്ടുങ്കൽ, ജോസ് മുതുകാട്ടിൽ, ജോസഫ് പൈമ്പിള്ളിൽ, ജോസ് ഉള്ളാട്ടിൽ, വിൽസൺ കണ്ണാടൻ, സന്തോഷ് യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.











