കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നിരവധിയാളുകളാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക്
ഒഴുകിയെത്തിയത്. ബിന്ദുവിന്‍റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങുകയാണ് ഒരു നാട് മുഴുവനും. പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. പണിപൂർത്തിയാകാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഭർത്താവ് വിശ്രുതൻ ദിവസവേതനത്തിന് തൊഴിലെടുക്കുന്ന
മേസ്തിരി പണിക്കാരനാണ്. മകൻ നവനീതിന് ഇ അടുത്താണ് കൊച്ചിയിൽ ജോലി കിട്ടിയത്. ആദ്യശമ്പളം അമ്മയെ ഏൽപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്.












