ഹൈക്കമാൻഡിന് മുന്നിൽ പരസ്പര കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാർ വിഭാഗങ്ങൾ രംഗത്തെത്തി. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമെന്ന് സിദ്ധരാമയ്യ ക്യാമ്പ് ആരോപിച്ചു.
കുംഭമേളയിൽ പങ്കെടുത്തതും അമിത് ഷായുമായി വേദി പങ്കിട്ടതും ആർഎസ്എസ് ഗണഗീതം പാടിയതും ഓർമ്മപ്പെടുത്തി സിദ്ധരാമയ്യ വിഭാഗം കത്ത് നല്‍കി. തിരിച്ചടിച്ച് മറുവിഭാഗവും രംഗത്തെത്തി. മുദ അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പങ്ക് ഡികെ ക്യാമ്പ് സൂചിപ്പിച്ചു.
കോൺഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ ജനതാദളുകാർക്ക് മാത്രം പരിഗണന നൽകുന്നു. പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് ആരെന്ന് നേതൃത്വം ഓർക്കണമെന്നും ഡികെ ക്യാമ്പ് ആവശ്യപ്പെട്ടു














