Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് ഗതാഗതത്തിന് യോഗ്യമായി. റോഡിന്റെ ബിഎം ആന്റ് ബിസി ടാറിംഗ് ജോലികള്‍ ഉള്‍പെടെയുള്ള പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാതിനെ തുടര്‍ന്ന് ഉദ്ഘാടനത്തിനായി മന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയായിരുന്നു.
ഇതിനിടെ ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബൈപ്പാസിന്റെ ഉദ്ഘാടനം ഇനിയും വൈകും. കടുത്തുരുത്ത് ഐടിസി ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു ബ്ലോക്ക് ജംഗ്ഷനില്‍ സമാപിക്കുന്ന വിധത്തില്‍ നിര്‍മിച്ചിരിക്കുന്ന ബൈപ്പാസ് റോഡിന് 1.45 കിലോമീറ്റര്‍ ദൂരമാണുള്ളത്. കടുത്തുരുത്തി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് ജോലികള്‍ ആരംഭിച്ചത് 2008-2009 കാലഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് 2013 കാലഘട്ടത്തിലാണ് ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ഒരുഭാഗത്ത് നിന്നും ആദ്യഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം ചുള്ളിത്തോട് പാലത്തിന്റെ നിര്‍മാണവും പിന്നീട് ഫ്ളൈ ഓവര്‍ നിര്‍മാണവും യാഥാര്‍ഥ്യമാക്കി. ശേഷിക്കുന്ന റോഡ് നിര്‍മാണം ആരംഭിക്കുന്ന കാലത്താണ് 2018 ല്‍ അതിരൂക്ഷമായ പ്രളയം ഉണ്ടാകുന്നത്. കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലുമെല്ലാം വെള്ളം കയറാന്‍ ഈ പ്രളയം ഇടയാക്കി. പ്രളയക്കെടുതിയുടെ കെടുതികള്‍ ടൗണിലും ബൈപ്പാസ് റോഡിലും ഉണ്ടാകാത്ത വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനര്‍ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ഇക്കാര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ട് 2021 ല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വലിയതോടിന് കുറുകെയുള്ള പാലം ഉയര്‍ത്തി പണിയുന്നതില്പെടെയുള്ള ഭേദഗതികളുണ്ടാകുന്നത്. ഫോട്ടോ ക്യാപ്- നിര്‍മാണം പൂര്‍ത്തിയ കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
LEAVE A REPLY
Subscribe
Popular















