കുറവിലങ്ങാട് . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ
മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ജനകീയമായ കൂടുതൽ പദ്ധതികൾ മാർ സ്ലീവാ മെഡിസിറ്റി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു:
ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പിതൃവേദി രൂപത ഡയറക്ടർ ഫാ. ജോസഫ് നരി തൂക്കിൽ മുഖ്യപ്രഭാഷണം നടത്തി. പിതൃവേദി രൂപത പ്രസിഡൻ്റ് ജോസ് തോമസ് , കോർഡിനേറ്റർ ബിൻസ് ജോസ് , യൂണിറ്റ് പ്രസിഡൻ്റ് ടിക്സൺ മണി മലതടത്തിൽ , സെക്രട്ടറി ലൂക്കോസ് പുത്തൻകുളം , എന്നിവർ പ്രസംഗിച്ചു.
തുടർന്നു ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോസി.ജെ.വള്ളിപ്പാലം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.