ലോക രാജ്യങ്ങളുടെ പ്രതിനിധികള്‍ എല്ലാവരും വത്തിക്കാനില്‍. മാധ്യമ ശ്രദ്ധ മൊത്തം വത്തിക്കാനിലേക്ക്. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലോകം അന്ത്യ യാത്രാമൊഴി നല്‍കാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ നടത്തും. ഇന്നലെ വത്തിക്കാന്‍ സമയം രാത്രി 7നു
(ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10.30) പൊതുദര്‍ശനം അവസാനിപ്പിച്ചു. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി എട്ടിന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർത്ഥനകൾക്കിടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെല്‍ മൃതദേഹപേടകം അടച്ചു.