മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം വട്ടം ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴി തെറ്റിക്കുന്നു. അത് നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് വിഘാതമാകുന്നു.മാധ്യമരംഗം കോർപറേറ്റുകളുടെ കൈ പിടിയിൽ. ചങ്ങാത്ത മുതലാളിത്വം മാധ്യമരംഗത്തെ കീഴ്പ്പെടുത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.