വത്തിക്കാൻ സിറ്റി: 2025-ലെ ‘പ്രത്യാശയുടെ ജൂബിലി’ വർഷം ചരിത്രവിജയമാക്കാൻ അശ്രാന്തം പരിശ്രമിച്ചവർക്ക് നന്ദി അറിയിച്ച് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ. ജൂബിലി പ്രവർത്തനങ്ങളിൽ പങ്കാളികളായ പ്രതിനിധി സംഘങ്ങളുമായി ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് പാപ്പ കൃതജ്ഞത രേഖപ്പെടുത്തിയത്.
ജൂബിലി വർഷത്തിൽ റോമിലെ മേജർ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം വിശ്വാസികൾ കടന്നുപോയതായാണ് വത്തിക്കാൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
185 രാജ്യങ്ങളിൽ നിന്നായി എത്തിയ ഈ തീർത്ഥാടകരെ സഹായിക്കാൻ 7000 സന്നദ്ധപ്രവർത്തകരും ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥരും സേവനമനുഷ്ഠിച്ചു. അന്തരിച്ച ഫ്രാൻസിസ് പാപ്പ തുടക്കം കുറിച്ച ജൂബിലി വർഷം, ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി എന്നത് ഈ വർഷത്തെ സവിശേഷതയാണ്.













