ആരോപണവും പ്രത്യാരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് രാഷ്ട്രീയ പോരിന് വഴിമാറുന്നു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും പരസ്പരം പുതിയതും പഴയതുമായ കേസുകള്‍ വാരിവലിച്ച് പുറത്തിട്ട് പരസ്പരം സമര്‍ത്ഥിക്കുകയാണ്. ലൈംഗിക
ആരോപണ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും നാണക്കേടാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാ വാര്‍ത്താ മാധ്യമങ്ങളും രാഹുല്‍ വിഷയത്തില്‍ നല്ല രീതിയിലാണ് ഇടപെട്ടത് എന്നും ഈ നില തുടരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












