മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളലിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വായ്പ എഴുതിത്തള്ളാത്ത ബാങ്കുകളുടെ നടപടി ഹൃദയശൂന്യതയാണെന്നും ഹൈക്കോടതി വിലയിരുത്തി.