ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം കണ്ട് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വെള്ളിയാഴ്ച വരെ അവസരം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന
മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ
അവസരമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7 വരെയായിരിക്കും പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി അന്നേ ദിവസം രാത്രി എട്ടുമണിയോടെ കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായിരിക്കും പെട്ടിഅടയ്ക്കുക.