ഒഡീഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടന്ന ആക്രമണത്തിന് പിന്നിൽ വിചിത്ര വാദവുമായി അക്രമികളെ നയിച്ച ബജ്റംഗ് ദൾ നേതാവ് ജ്യോതിർമയി നന്ദ. മതപരിവർത്തനത്തിനാണ് വൈദികർ ശ്രമിച്ചതെന്നും, ഇതിന് തെളിവ് ഇവർ കൈവശം വെച്ചിരുന്ന
ബൈബിളാണെന്നും ജ്യോതിർമയി നന്ദ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളെ മതം മാറ്റാനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്നാണ് ജ്യോതിർമയി നന്ദയുടെ ആരോപണം. “ആദിവാസികൾ ഹിന്ദുക്കളാണ്, പിന്നെന്തിനാണ് ഇവർ ബൈബിൾ കൊണ്ടുവന്നത്?” എന്ന്
ചോദിച്ചുകൊണ്ട് ഇയാൾ തന്റെ വാദത്തെ ന്യായീകരിക്കുന്നു. ഇന്നലെ തങ്ങൾ സനാതന ധർമ്മത്തെ സംരക്ഷിക്കുകയായിരുന്നെന്നും ജ്യോതിർമയി നന്ദ അവകാശപ്പെടുന്നു.