ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്താൻ വെടിവെപ്പ് നടത്തി. 26
ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്താന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.