കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധത്തില്‍ പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന പൊലീസ് വാദം ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മുഖം മറച്ചെത്തിയവര്‍ കമ്പനിക്ക് നേരെ കല്ലെറിയുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധം നടത്തിയവര്‍ എല്ലാം പ്രദേശവാസികള്‍ ആണോ എന്ന് ഉറപ്പില്ലെന്ന് സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ പറഞ്ഞു













