ഫെബ്രുവരി 24, 25, 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന തലപ്പലം ജല ടൂറിസം മേഖലയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: അനുപമ വിശ്വനാഥ് നിർവഹിച്ചു.
പുഴയെ അറിയാം പുതുമകളോടെ എന്ന പേരിൽ ജലസംരക്ഷണത്തെയും മാലിന്യനിർമാർജനത്തെയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ജനങ്ങളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന രീതിയിൽ മീനച്ചിൽ ജലാശയത്തിൽ യാത്ര സൗകര്യമൊരുക്കിയും വ്യത്യസ്തമായ ഒരു മേളയാണ് തലപ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാ ദിവസങ്ങളിലും വൈകുന്നേരം സെമിനാറുകൾ, കലാപരിപാടികൾ കൂടാതെ വിവിധ ഇനം സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് മെമ്പർ സുരേഷ് പികെ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെമ്പർമാരായ ജോമി ബെന്നി, സ്റ്റെല്ല ജോയ്, ചിത്ര സജി, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാർ ഡിജു സെബാസ്റ്റ്യൻ,ജോ മേക്കാട്ട്, സുനിൽ കുമാർ ജലജീവ മിഷൻ ഷാലി K.G,പബ്ലിസിറ്റി കോർഡിനേറ്റർ ഹാഷിം ലബാ നന്മക്കൂട്ടം പ്രസിഡന്റ് ഫസിൽ സെക്രട്ടറി രാജീവ് ആർ, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ,VEO അനു ചന്ദ്രൻ, HI സുവിലാൽ, എന്നിവർ സന്നിഹിതരായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision