കൊച്ചി: ഭക്ഷ്യവസ്തുവെന്ന് വ്യാജേന തപാൽ മാർഗം കടത്തിയ കഞ്ചാവ് കൈയ്യോടെ പൊക്കി കസ്റ്റംസ്. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി.
എറണാകുളം കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫ് (37) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.