ടെസ്‌ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഇന്ത്യന്‍ വംശജന്‍

Date:

കൊച്ചി: ടെസ്ലയ്ക്ക് പുതിയ സിഎഫ്ഒയായി വൈഭവ് തനേജ.

എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് ഇന്ത്യൻ വംശജനായ വൈഭവ് തനേജ. ടോപ്പ് ഗെയിനേഴ്സ് ടോപ്പ് ലൂസേഴ്സ് മോസ്റ്റ് ആക്ടീവ് പ്രൈസ് ഷോക്കേഴ്സ് വോളിയം ഷോക്കേഴ്സ് ടെക്‌നോളജി, ഫിനാൻസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ മേഖലകളില്‍ മൾട്ടിനാഷണൽ കമ്പനികളുമായി പ്രവർത്തിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്കൗണ്ടിങ് അനുഭവവുമായാണ് ടെസ്‌ലയുടെ പുതിയ സിഎഫ്ഒ വൈഭവ് തനേജ എത്തുന്നത്.

മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാസം ഏഴിന് അദ്ദേഹത്തിന്റെ നിയമനം നടന്നത്. 2019 മാർച്ചിൽ ചുമതലപ്പെടുത്തിയ ചീഫ് അക്കൗണ്ടിങ് ഓഫീസറുടെ (സിഎഒ) നിലവിലെ റോളിന് പുറമെയാണ് നാല്പത്തിയഞ്ചുകാരനായ തനേജ സിഎഫ്ഒ. 2017 ഫെബ്രുവരി മുതൽ 2018 മെയ് വരെ അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളറായിരുന്നു. 2016 മാർച്ച് മുതൽ ടെസ്‌ല ഏറ്റെടുത്ത യുഎസ് ആസ്ഥാനമായുള്ള സോളാർ പാനൽ ഡെവലപ്പറായ സോളാർസിറ്റി കോർപ്പറേഷനിൽ വിവിധ ധനകാര്യ, അക്കൗണ്ടിങ് റോളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ടെസ്‌ലയുടെ ഇന്ത്യൻ വിഭാഗമായ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി തനേജയെ 2021 ജനുവരിയിൽ നിയമിച്ചിരുന്നു. അതിനുമുമ്പ്, 1999 ജൂലൈയ്ക്കും 2016 മാർച്ചിനും ഇടയിൽ ഇന്ത്യയിലും യുഎസിലുമായി 16 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...