ഇന്ന് ഉച്ചയ്ക്ക് ബിജെപിയുടെ ആസ്ഥാനത്ത് വെച്ച് അംഗത്വം എടുക്കും. ബംഗാൾ തിരഞ്ഞെടുപ്പിൽ പേസ് പ്രചരണ രംഗത്തുണ്ടാകും. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടെന്നീസ് ഇതിഹാസം ലിയാൻഡർ
പേസ് ബിജെപിയിൽ ചേർന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്നായിരുന്നു റിപ്പോർട്ട്. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനുമായി പെയ്സ് കഴിഞ്ഞയാഴ്ച്ച കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചാര്യയും യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടുക എന്ന ലക്ഷ്യത്തോടെ നബിൻ രണ്ട് ദിവസത്തെ നഗര സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പേസിനെ ബിജെപി പാർട്ടി മത്സരിപ്പിക്കുമോ എന്ന് വ്യക്തമല്ല.















