ബെംഗളൂരുവിൽ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. സിഗററ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 29കാരനായ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ
പ്രതിയെ പൊലീസ് പിടികൂടി. സഞ്ജയ് സുഹൃത്ത് ചേതനുമായി പുലർച്ചെ നാല് മണിക്ക് കടയിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് പ്രതി പ്രതീകുമായി തർക്കമുണ്ടായത്.