രാമപുരം – കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 -ാം തിയതി കോട്ടയത്തും സെപ്റ്റംബർ 29-ാംതീയതി തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് മുന്നോടിയായിഭിന്നശേഷി സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക ,അധ്യാപക, അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീ അഭ്യർത്ഥനയുമായി രാമപുരം SHLP School യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു.
കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയും, കറുത്ത വസ്ത്രങ്ങൾ ധരിച്ചും പ്രതിഷേധം നടത്തി. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നുകാട്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാമാത്യൂസ് സംസാരിച്ചു.
നമ്മുടെ സ്ഥിര നിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ എല്ലാ അധ്യാപകരും, പ്രതിഷേധം പ്രകടിപ്പിച്ചു. ഓഗസ്റ്റ് 23 -ന് കോട്ടയത്ത് നടക്കുന്ന പ്രതിഷേധ റാലിയിൽ യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.















