അധ്യാപകരും കൃഷിയിലേക്ക് വളരണം, മണ്ണും കൃഷിയും ഉള്ള സ്വാഭാവികതയിലേക്ക് നാം എല്ലാവരും വളരണം : മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ : പണിയെടുത്തു കർഷകരാക്കണം പണിയെടുപ്പിച്ചു അല്ല. എല്ലാവരും കൃഷി ചെയ്യാൻ പഠിക്കണം. പണം കൊടുത്തു കൃഷി ചെയ്യിപ്പിച്ചു കൃഷിക്കാരാകാതെ സ്വന്തമായി കൃഷി ചെയ്യ്തു എല്ലാവരും നല്ല കർഷകരാക്കണം. അങ്ങനെ നമ്മുടെ ഭൂമിയെ സംരക്ഷിക്കണം.

രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കർ ഷക അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. ഇന്ന് ( ആഗസ്റ്റ് 14 ബുധൻ)2.00 പി.എം ന് ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കർഷക അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടനവും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലാ , പി.എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അഗ്രികൾച്ചർ അസിസ്റ്റന്റ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് ക്ലാസ്സ് നയിച്ചു. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...