ചെമ്മലമറ്റം – ഈ വർഷം സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപികയുടെ ജന്മദിന ആഘോഷം അടിച്ച് പൊളിച്ച് -ആഘോഷിച്ച് വിദ്യാർത്ഥികൾ ചെമ്മലമറ്റംലിറ്റിൽ ഫ്ളവർ ഹൈസ്കുളിലാണ് അപൂർവ്വമായ ബർത്തഡേ ആഘോഷം നടന്നത് സ്കൂളിലെ മുന്നാം ക്ലാസ്സ് അധ്യാപികയായ . കൊച്ചുറാണി പി മറ്റം ഈ വർഷം സർവ്വിസിൽ നിന്നും വിരമമിക്കുകയാണ് മുപ്പത് വർഷത്തെ സർവ്വിസിൽ 29 വർഷവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ മൂന്നാം ക്ലാസ്സ്
അധ്യാപികയായിരുന്നു ടീച്ചറിന്റ ബർത്തഡേ മുൻകൂട്ടി മനസ്സിലാക്കിയ വിദ്യാർത്ഥികൾ ക്ലാസ്സ് റും അലങ്കരിച്ച് സ്റ്റാഫ്റും മിൽ നിന്നും ടീച്ചറിനെ ആനയിച്ച് കൊണ്ടുവന്നു ഹെഡ് മാസ്റ്റർ ഉൾപെടെയുള്ള അതിഥികളെ വിദ്യാർത്ഥികൾ തന്നെ ക്ഷണിച്ചു കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപികയുടെ ജന്മദിനം ആഘോഷിച്ചത് മെയ് 31 നാണ് ടീച്ചർ ഔദ്യോഗികമായി സർവ്വിസിൽ നിന്നും വിരമമിക്കുന്നത്