രാജ്യത്തെ വിമാനത്താവളങ്ങളിൽ ചായക്ക് ഉയർന്ന നില ഈടാക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീംകോടതി. 3 വർഷം മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് കുറച്ച വില വീണ്ടും കൂട്ടിയെന്നാണ് പരാതി. ഒരു ചായയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ജിഎസ്ടി ഉൾപ്പെടെ 10 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവർത്തകൻ ഷാജി ജെ കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്.
