തമിഴ് സിനിമാ രംഗത്ത് ഹാസ്യ വേഷവും വില്ലൻ വേഷവും കൈകാര്യം ചെയ്ത നടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം. വിക്രം നായകനായ ‘സാമി’, വിജയിയുടെ ‘വേലായുധം’, സൂര്യ നായകനായ ‘ഉന്നൈ നിനൈത്ത്’ തുടങ്ങി ഇരുനൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അറുപത്തിയാറാം വയസ്സിലായിരുന്നു അന്ത്യം.
