തായ്ലണ്ടിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാസഭയുടെ പ്രതിനിധി ച്യാംഗ് മായ് രൂപതയുടെ മെത്രാൻ ഫ്രാൻസീസ് സേവ്യർ വീര അർപോന്ത്രത്തന അന്നാടിൻറെ അധികാരികളോട് ആവശ്യപ്പെടുന്നു.
തായ്ലണ്ടിലെ കാരിത്താസ് സംഘടനയും അവർക്ക് സഹായഹസ്തം നീട്ടുന്നുണ്ട്.തായ്ലണ്ട് ഒരുക്കിയിരിക്കുന്ന അഭയകേന്ദ്രങ്ങളിൽ മ്യാന്മാർക്കാരായ അഭയാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിൽ അഭയാർത്ഥികൾക്കായുള്ള ഉന്നത സമിതി (UNHCR) വെളിപ്പെടുത്തി.
മ്യന്മാറിൽ തുടരുന്ന സംഘർഷമാണ് ഈ വർദ്ധനവിന് കാരണമെന്നും തായ്ലണ്ടിനും മ്യാന്മാറിനും ഇടയ്ക്കുള്ള അതിർത്തി പ്രദേശത്ത് ഒരുക്കിയിരിക്കുന്ന 9 അഭയ കേന്ദ്രങ്ങളിലായി ഇപ്പോൾ 90000 അഭയാർത്ഥികളുണ്ടെന്നും ഈ അഭയാർത്ഥികളിൽ മിക്കവരും അവിടെ കുടുങ്ങിയരിക്കുകയാണെന്നും മറ്റൊരു നാട്ടിലേക്കു കടക്കാനുള്ള അനുമതി സർക്കാർ നല്കുന്നില്ലെന്നും യു എൻ എച്ച് സി ആർ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision