റവ.ഡോ. ജെയിംസ് പുലിയുറുമ്പിൽ രചിച്ച “Syro-Malabar Hierarchy: Historical Developments (1923-2023)” എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
സീറോ മലബാർ ഹയരാർക്കിയുടെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള (1923-2023) നൂറു വർഷത്തെ പ്രധാനസംഭവങ്ങളും നേട്ടങ്ങളും വളർച്ചയുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. രചയിതാവിന്റെ 25-ാമത്തെ പുസ്തകമാണിതെന്ന സവിശേഷതയുമുണ്ട്.സഭാചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ജെയിംസ് അച്ചന്റെ പുസ്തകങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക് മികച്ച പഠനസഹായിയാണെന്ന് കർദ്ദിനാൾ പുസ്തകപ്രകാശന വേളയിൽ പറഞ്ഞു. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വസ്തുതകളും സത്യവും തിരിച്ചറിയാൻ ഈ പുസ്തകം സഹായകരമാകുമെന്നും ചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിലൂടെ ബഹു. ജെയിംസ് അച്ചൻ സഭയുടെ വളർച്ചയിൽ അതുല്യമായ സഭാവനയാണ് നൽകുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision