ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ പുത്തൂർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ജൂലൈ 26 മുതൽ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ സീറോ മലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നും ഇരുനൂറിൽപരം പേരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക.
ലോക യുവജന സമ്മേളനത്തിന് ഒരുക്കമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ആത്മീയ പരിപാടികൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും ക്ലാസുകളും സം സ്കാരിക പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിൻഡെയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പരിശുദ്ധ മറിയത്തിന്റെ ഫാത്തിമയിലെ തീർത്ഥാടന കേന്ദ്രത്തിലേക്കു യുവജനങ്ങൾ നടന്നെത്തും. ഷിക്കാഗോ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസിസാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, സോജിൻ സെബാസ്റ്റ്യൻ, ഫാ. പോൾ ചാലിശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, ഫാ. ഫ്രാൻ സ്വാ പത്തിൽ, ഫാ. മെൽവിൻ മംഗലത്ത്, ഫാ. സെബാസ്റ്റ്യൻ എസിഡി തുടങ്ങിയവർ ഫെസ്റ്റിവലിനു നേതൃത്വം നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision