സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

Date:

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം. സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവാ യുവകുടുംബ പ്രേഷിത ശുശ്രൂഷ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കുടുംബജീവിതം ധാരാളമായ വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബജീവിതം ദൈവത്തിന്റെ പ്രത്യേക വിളിയാണെന്നും കൂടുതലായി ദൈവത്തിലാശ്രയിക്കണമെന്നും യുവകുടുംബങ്ങളോട് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലോഗോയും യങ്ങ് ഫാമിലി ഇ-മാസികയും തദവസരത്തില്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. തോമസ് മടുക്കംമൂട്ടില്‍, മലങ്കര കാത്തലിക്ക് യൂത്ത് മുവ്‌മെന്റ് പ്രസിഡന്റ് എയ്ഞ്ചല്‍ മേരി, സി. മേരി ഡൊമനിക്, ഡോ. ശലോമി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

സഭയില്‍ പുതുതായി ആരംഭിച്ച പ്രേഷിത ശുശ്രൂഷയുടെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്തായും ഡയറക്ടറായി റവ. ഫാ. തോമസ് മടുക്കംമൂട്ടിലും ആനിമേറ്ററായി റവ. സി. മേരി ഡൊമനിക്കും നിയമിതരായി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...