കാക്കനാട് : 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ 2023 ജനുവരി പതിനാലാം തീയതി സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. “കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർ സഭയുടെ ദൗത്യവും ജീവിതവും” എന്നതാണ് അഞ്ചാമത് അസംബ്ലിയുടെ വിചിന്തന വിഷയം. ഇതിനെ ആസ്പദമാക്കി തയ്യാറാക്കിയ മാർഗരേഖ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിൽ അസംബ്ലിക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാനായ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടനും കമ്മിറ്റി അംഗങ്ങളായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർക്കും നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. തദവസരത്തിൽ, കമ്മിറ്റിയുടെ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫീസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ. എന്നിവരും സന്നിഹിതരായിരുന്നു. 2024ൽ നടക്കാനിരിക്കുന്ന അസംബ്ലിക്ക് മുന്നോടിയായി ഇടവക ഫൊറോന രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഈ മാർഗരേഖ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision