സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും

Date:

പാലാ: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു പാലായിൽ തുടക്കം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് കാമ്പസുമാണ് പ്രധാന വേദികൾ. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്‌തരും അല്‌മായരും ഉൾപ്പെടുന്ന പ്രതിനിധികൾ എത്തിച്ചേരും. വൈകുന്നേരം ആരാധന, ജപമാല, റംശ എന്നിവയോടെയാണ് അസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലി റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും ഗ്രൂപ്പ് ചർച്ചാ നിർദേശങ്ങൾ കൺവീനർ മാർ പോളി കണ്ണുക്കാടനും നൽകും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തും.

നാളെ രാവിലെ മാർ റാഫേൽ തട്ടിലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഒമ്പതിന് ഉദ്ഘാടനസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് അധ്യക്ഷത വഹിക്കും. അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം നിർവഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. 25ന് ഉച്ചകഴിഞ്ഞ് ഒന്നിന് അസംബ്ലി സമാപിക്കും. അന്‍പതു മെത്രാന്മാരും 34 വികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്‌മായരും 37 സമർപ്പിത സഹോദരിമാരും ഏഴ് ബ്രദേഴ്‌സുമടക്കം 348 പേരാണ് പങ്കെടുക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ബംഗ്ലാദേശ് ആരാധകൻ ടൈഗര്‍ റോബിയുടെ ആരോപണം തള്ളി പൊലീസ്

സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍...

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന്...

ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ...

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ . ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ...