സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ തിരുപ്പട്ടം സ്വീകരിച്ചു.

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് ഹന്നാ ജാല്ലൂഫിന്റെ കൈവയ്പ്പിലൂടെയാണ് ജോർജ്ജ് പൗളോ, ജോണി ജാല്ലൂഫ് എന്നിവർ അഭിഷിക്തരായത്. ചടങ്ങുകളിൽ മുപ്പത് ഫ്രാൻസിസ്കൻ സന്യസ്തരും പങ്കെടുത്തിരുന്നു. 2012 നും 2016 നും ഇടയിൽ സിറിയൻ യുദ്ധത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട നഗരമായ അലപ്പോയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ 17 വർഷത്തിനിടയിലെ ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരിന്നു ഇത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision