ബർതിമേയൂസിൻ്റെ നിലവിളി സഹായത്തിനുവേണ്ടിയുള്ളത് മാത്ര മായിരുന്നില്ല. അത് അവൻ്റെ തന്നെ ഒരു ബോധ്യപ്പെടുത്തലായിരുന്നു; അവൻ പറയുന്നു. ‘ഞാനിവിടെയുണ്ട്, എന്നെ നോക്കൂ…’ എന്ന്. ‘എനിക്ക് ആരെയും കാണാനാവുന്നില്ല. യേശുവേ നിനക്ക് എന്നെ കാണാൻ കഴിയുന്നുണ്ടോ?’ എന്നതാണ് ആ കരച്ചിലിൻ്റെ ആന്തരാർത്ഥം.
തീർച്ചയായും യേശു ആ യാചകനെ കണ്ടു. അദ്ദേഹത്തെ കേട്ടു; കാതുകൊണ്ടും ഹൃദയം കൊണ്ടും. നമുക്കിപ്പോൾ നമ്മെക്കുറിച്ച് തന്നെ ചിന്തി ക്കാം. നാം തെരുവിലൂടെ നടക്കുമ്പോൾ അതിൻ്റെ ഓരങ്ങളിലിരിക്കുന്ന യാചകരെ ശ്രദ്ധിക്കാതെ എത്രയോ പ്രാവശ്യം നാം വിദൂരതയിലേക്കു നോക്കി. എത്രയോ പ്രാവശ്യം അവരെ നിരസിച്ചു. അങ്ങനെ ഒരാൾ അവിടില്ലെന്ന ചിന്തയോടെ. അവരുടെ നിലവിളി നാം ചെവിക്കൊള്ളാറുണ്ടോ?
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision