കർണാടക കലബുറഗിയിൽ ATM മെഷീൻ തകർത്ത് 18 ലക്ഷം രൂപ കവർന്ന പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്. ഹരിയാന മേവാത്ത് സ്വദേശികളായ എം.ജെ. തസ്ലിം (28), എം.എ. ഷെരീഫ് (22) എന്നിവരെയാണ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ 4
പൊലീസുകാർക്കും പരുക്കേറ്റു. രണ്ടാഴ്ച്ച മുമ്പാണ് കൽബുർഗി SBI എടിഎം മെഷീനിൽ നിന്ന് 18 ലക്ഷം രൂപ കവർന്നത്. സംശയാസ്പദമായി കണ്ട ഡൽഹി രജിസ്ട്രേഷനിലുള്ള കാറിനെ പിന്തുടർന്നപ്പോഴാണ് എം.ടി.എം കവർച്ചക്കർ വലയിലായത്.