ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി
നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി
സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത് മമിത ബൈജുവാണ്. മമിതാ ബൈജു ഇതിനുമുൻപ് സൂര്യയ്ക്കൊപ്പം ബാലയുടെ സംവിധാനത്തിൽ അഭിനയിച്ച വണങ്കാൻ എന്ന
ചിത്രം പകുതിക്ക് വെച്ച് മുടങ്ങി പോകുകയും മറ്റ് അഭിനേതാക്കളെ വെച്ച് വീണ്ടും ചിത്രീകരിക്കുകയും ചെയ്തിരുന്നു. വണങ്കാനിൽ സൂര്യയുടെ സഹോദരിയുടെ വേഷമായിരുന്നു മമിത ബൈജു അവതരിപ്പിച്ചിരുന്നത്.