പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചയുണ്ടെന്നും
https://www.facebook.com/share/v/186Kimey7j
ഉത്തരവാദികളുടെ തലകൾ ഉരുളുമെന്നും മുന്നറിയിപ്പ് നൽകി. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു.
സംഭവത്തിൽ നിരുപരാധികം മാപ്പ് പറയുന്നുവെന്ന് കേന്ദ്രം അറിയിച്ചു. ഗുരുതര ഗൂഢാലോചന നടന്നോ എന്ന് സംശയിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാദമായ പാഠ ഭാഗം തയാറാക്കിയ രണ്ട് പേരെ ഇനി ഒരു ഉത്തരവാദിത്വവും ഏൽപിക്കിലെന്നും കേന്ദ്രം വ്യക്തമാക്കി.












