വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. മൂന്ന് ദിവസം തുടര്‍ച്ചയായി വാദം
കേട്ടതിന് ശേഷമാണ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായുടെ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.